നഖക്ഷതങ്ങൾ കഥ/ സംഭവവിവരണം

    ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചു. ഗായത്രി സിനിമയുടെ ബാനറിൽ ഗായത്രി, പാർവ്വതി എന്നിവർ നിർമ്മിച്ച ഈ ചിത്രം വിനീത്, മോനിഷ, സലീമ എന്നിവരുടെ ആദ്യ ചിത്രമായിരുന്നു. 

    ഗായകൻ പി. ജയചന്ദ്രൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർ ആണ്. ബോക്സ് ഓഫീസിൽ ഈ ചിത്രം ഒരു വൻ വിജയമായിരുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും വളരെ ശ്രദ്ധേയമാണ്.

    ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത പകർന്നത് ബോംബെ രവി ആണ്. "മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി" എന്ന ഗാനത്തിന്റെ ആലാപനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

    **Note:Hey! Would you like to share the story of the movie നഖക്ഷതങ്ങൾ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X