നവാഗതനായ അജിത് സംവിധാനം ചെയ്ത ചിത്രമാണ് നല്ല വിശേഷം.ജനപ്രിയ പരിപാടിയായ ഉപ്പും മുളകിലൂടെ പ്രശസ്തനായ ബിജു സോപാനമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നതമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ സ്നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്.
വിനോദ് വിശ്വനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഛായാഗ്രഹണം നൂറുദ്ദീന്‍ ബാവ. ശ്രീജി ഗോപിനാഥ്, ചെമ്പില്‍ അശോകന്‍, സ്‌റ്റെല്ല, ശ്രീജ, രമേഷ് ഗോപാല്‍,ദിനേശ് പണിക്കര്‍, സാക്ഷി കുമാര്‍, തിരുമല രാമചന്ദ്രന്‍, അപര്‍ണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
** Note :
കുറിപ്പ്: നല്ല വിശേഷം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.