നന്‍പകല്‍ നേരത്ത് മയക്കം കഥ/ സംഭവവിവരണം

    മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.എസ്.ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് നന്‍പകല്‍ നേരത്ത് മയക്കത്തിനായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടോ മൂന്നോ സിനിമകള്‍ മമ്മൂക്കയുമായി ലിജോ ചര്‍ച്ച ചെയ്തിരുന്നു. പലതും പല കാരണങ്ങള്‍ കൊണ്ടും നടക്കാതെ പോവുകയായിരുന്നു. ഏറ്റവുമൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി നന്‍പകല്‍ നേരത്ത് മയക്കം ലിജോ പ്രഖ്യാപിച്ചത്. 

    കഥ

    വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്ന ഒരു പ്രൊഫഷണല്‍ നാടകസംഘത്തിന്റെ ദൃശ്യങ്ങളില്‍ നിന്നുമാണ് സിനിമയുടെ തുടക്കം. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു മലയാളി സംഘം അപ്രതീക്ഷിതമായി ഒരു തമിഴ് ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംംഭങ്ങളുമാണ് നന്‍പകല്‍ നേരത്ത് മയക്കം അവതരിപ്പിക്കുന്നത്.

    രമ്യ പാണ്ഡ്യന്‍, ടി.സുരേഷ് ബാബു, രാജേഷ് ശര്‍മ,കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 

    മമ്മൂട്ടി കമ്പനി

    മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം തിയേറ്ററുകളിലെത്തിച്ചത്‌ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ചിത്രത്തിന്റെ ഓവര്‍സീസ് റിലീസ് നടത്തുക. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയത്.  

    ഷൂട്ടിങ്ങ് ലൊക്കേഷന്‍

    2021 നവംബര്‍ ഏഴിന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തമിഴ്‌നാട്ടിലായിരുന്നു സിനിമയിയുടെ ഭൂരിഭാഗം ഷൂട്ടിങ്ങും നടന്നത്. പഴനിയായിരുന്നു പ്രധാന ലൊക്കേഷന്‍

    അണിയറയിലെ പ്രമുഖര്‍

    തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റര്‍.

    കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള

    ഇരുപത്തി ഏഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ചിത്രം കാണാന്‍ സാധിച്ചിരുന്നത്. പിന്നാലെ ഇതിനെച്ചൊല്ലി വലിയ പ്രതിഷേധവും നടന്നിരുന്നു. മേളയില്‍ മികച്ച പ്രേക്ഷക ചിത്രമായി നന്‍പകല്‍ നേരത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    മമ്മൂട്ടിയുടെ പകര്‍ന്നാട്ടം

    മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു മികച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. റിലീസ് ദിനം മുതല്‍ ഹൗസ്ഫുള്‍ ഷോകളായിരുന്നു ചിത്രത്തിന് ലഭിച്ചത്‌.

    തിയേറ്റര്‍ റിലീസ് - 2023 ജനുവരി 19

    ഒടിടി റിലീസ് - 2023 ഫെബ്രുവരി 23 നെറ്റ്ഫ്‌ളിക്‌സ്




    **Note:Hey! Would you like to share the story of the movie നന്‍പകല്‍ നേരത്ത് മയക്കം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X