കഥ/ സംഭവവിവരണം
ആശീർവാദ് സിനിമാസിന്റെ ബാനറിൽ 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'നരൻ'. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. മുള്ളൻകൊല്ലി എന്ന ഗ്രാമത്തിലെ വേലായുധൻ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായി മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മധു, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ഭീമൻ രഘു, മാമുക്കോയ, ദേവയാനി, ഭാവന, ബിന്ദു പണിക്കർ, സോന നായർ, രേഖ, സായി കുമാർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിലെ ഗാനങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് രചിച്ചിരിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്ത
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്