നവല്‍ എന്ന ജുവല്‍
സാഹിത്യ രൂപം
Family
റിലീസ് ചെയ്ത തിയ്യതി
2017
കഥ/ സംഭവവിവരണം
രഞ്ജിത്ത് ലാല്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് നവല്‍ എന്ന ജുവല്‍. ഹോളിവുഡ് നടി റിം കദിം, ശ്വേതാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് അദില്‍ ഹുസൈന്‍, അനു സിത്താര, സുധീര്‍ കരമന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇന്‍ഡസ് വാലി ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ രഞ്ജി ലാല്‍, സിറിയക് മാത്യു ആലഞ്ചേരില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശ്വേത മേനോന്‍ ആണ്‍വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലത്തിലൂടെയാണ് നവല്‍ എന്ന ജുവല്‍ കഥ പറയുന്നത്. അമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളും സമകാലിക ലോകത്തിന്റെ രാഷ്ട്രീയവുമെല്ലാം ചിത്രത്തില്‍ വിഷയമാകുന്നു.
ഒരേ സമയം മലയാളത്തിലും ഇംഗ്ലീഷിലും ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജിത്ത് ദാമോദരന്‍, വി.കെ അജിത് എന്നിവരാണ്. ഛായാഗ്രഹണം ജോബി ജെയിംസ്. റഫീഖ് അഹമ്മദും കാവ്യമയിയുമാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീതം എം ജയചന്ദ്രന്‍. ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസുമാണ് പശ്ചാത്തല സംഗീതം. കാവ്യമയി എഴുതി ശ്രേയ ഘോഷാല്‍ പാടിയ 'നീലാമ്പല്‍ നിലാവോടു...' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഗാനമാണ്. സിനോയ് ജോസഫ് ശബ്ദമിശ്രണവും രംഗനാഥ് രവി ശബ്ദസംവിധാനവും നിര്‍വ്വഹിച്ചു. അര്‍ക്കന്‍ എസ്. കര്‍മയാണ് കലാസംവിധായകന്‍. വസ്ത്രാലങ്കാരം എസ്. ബി. സതീഷിന്റേതാണ്.
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്