ദിലീപ്, ദിവ്യ ഉണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് നീ വരുവോളം. തിലകന്‍, രവി വള്ളത്തോള്‍, ജഗതി ശ്രീകുമാര്‍, തിലകന്‍, ഇന്ദ്രന്‍സ്, മാസ്റ്റര്‍ സന്ദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് ചിത്രം നല്‍കിയത്.
കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എല്‍.ഭൂമിനാഥന്‍ എഡിറ്റിങ്ങും ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. മെട്രോ മീവി മെയ്‌ക്കേര്‍സിന്റെ ബാനറില്‍ പ്രേം പ്രകാശ്, രാജു മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: നീ വരുവോളം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.