X
നീലവെളിച്ചം
Horror | Period | Romance | 20 Apr 2023 | U | 132 Mins
Malayalam

നീലവെളിച്ചം കഥ

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് നീലവെളിച്ചം. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് ചിത്രം. പ്രേം നസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു, മധു എന്നിവരായിരുന്നു ഭാര്‍ഗ്ഗവീനിലയത്തിലെ പ്രധാന താരങ്ങള്‍.

അഭിനേതാക്കള്‍

ടൊവീനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെക്കം മുഹമ്മദ് ബഷീറായി ടൊവീനോ എത്തുമ്പോള്‍ റിമ ഭാര്‍ഗ്ഗവിയായി എത്തുന്നു. ശശികുമാര്‍ എന്ന കഥാപാത്രത്തൊണ് റോഷന്‍ മാത്യു അവതരിപ്പിക്കുന്നത്.  ഷൈന്‍ ടോം ചാക്കോ,  രാജേഷ് മാധവന്‍,  ഉമ കെപി,  പൂജ മോഹന്‍രാജ്,  ദേവകി ഭാഗി,  ചെമ്പന്‍ വിനോദ് ജോസ്,  അഭിറാം രാധാകൃഷ്ണന്‍,  പ്രമോദ് വെളിയനാട്,  ഉമ കെ പി,  ജെയിംസ് ഏലിയാസ്,  ജയരാജ് കോഴിക്കോട്, എന്നിവരാണ് മറ്റു താരങ്ങള്‍. 

അണിയറ പ്രവര്‍ത്തകര്‍

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം ബിജിബാല്‍, റെക്‌സ് വിജയന്‍. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. തലശ്ശേരിയിലെ പിണറായിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

വിവാദം

ചിത്രത്തില്‍ എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ച് എന്നാരോപിച്ച് അദ്ധേഹത്തിന്റെ കുടുംബം ആഷിഖ് അബുവിനും സംഗീത സംവിധായകന്‍ ബിജിബാലിനും വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നു. ഗാനങ്ങളുടെ പകര്‍പ്പവകാശം കൈവശമുള്ളവര്‍ക്ക് പ്രതിഫലം നല്‍കിയാണ് ചിത്രത്തില്‍ എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ ഉപയോഗിച്ചത് എന്നായിരുന്നു ആഷിഖിന്റെ മറുപടി.


തിയേറ്റര്‍ റിലീസ് - 2023 ഏപ്രില്‍ 20

ഒടിടി റിലീസ് - 2023 മെയ് 20 - ആമസോണ്‍ പ്രൈം വീഡിയോ





** Note : കുറിപ്പ്: നീലവെളിച്ചം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+