ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് നീതി.ദിലീപാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വിക്കുള്ള വക്കീലായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.ബി ഉണ്ണികൃഷ്ന്‍ ചിത്രത്തില്‍ ആദ്യമായാണ് ദിലീപ് അഭിനയിക്കുന്നത്.മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ഇവര്‍ക്കു പുറമെ ഒരു നായിക കൂടി ചിത്രത്തിലുണ്ട്.മൈ ബോസ്, ടു കൺട്രീസ് എന്ന സൂപ്പർഹിറ്റ് ചിത്രങ്ങളൾക്ക് ശേഷം ദിലീപിന്റെ നായികയായി മംമ്ത എത്തുന്ന ചിത്രമാണിത്.പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തിലെത്തിയ തെന്നിന്ത്യൻ താരം പ്രിയാ ആനന്ദിന്റെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണിത്.പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ വയാകോ 18 നാണ് ചിത്രം നിർമ്മിക്കുന്നത്.ഒറ്റ ഷെഡ്യൂൾകൊണ്ടാണ് ചിത്രം പൂർത്തിയാക്കുന്നത്.
** Note :
കുറിപ്പ്: നീതി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.