നേരം കഥ/ സംഭവവിവരണം

  അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നേരം. നിവിൻ പോളി, നസ്രിയ നസിം, സിംഹാ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വിന്നർ ബുൾസ് ഫിലിംസ്, കോറൽ ഗ്രൂപ്പ് വിശ്വനാഥ് എന്നിവരാണ് നിർമ്മാതാക്കൾ. തമിഴിലും മലയാളത്തിലുമായി ഒരേ സമയം നിർമ്മിച്ച ഈ ചിത്രം പൂർണാമായും മദ്രാസിലെ മണ്ടവേലി എന്ന സ്ഥലത്താണ് ചിത്രീകരിച്ചത്. ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു ദിവസം പെട്ടന്നുണ്ടാകുന്ന പ്രതിബന്ധങ്ങളും അവ അന്നുതന്നെ ഇല്ലാതാകുന്ന അത്ഭുതപ്രതിഭാസവുമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടെ ചീത്തനേരവും, നല്ലനേരവും ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ഈ ചിത്രത്തിന്റെ കഥാതന്തു.
  **Note:Hey! Would you like to share the story of the movie നേരം with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X