മാത്യൂ തോമസ്, നസ്ലിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി മാഡിസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് നെയ്മര്‍. ചിത്രത്തിന്റെ കഥ എഴുതിയതും സംവിധായകന്‍ തന്നെയാണ്. ഒരു നായയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഒരു അണ്ടര്‍ ഡോഗ് വന്ന ഹീറോ ആവുന്ന കഥയാണ് ചിത്രം പറയുന്നത്. രണ്ടര മാസം പ്രായമുഉള്ള ഒരു നാടന്‍ നായയെ പരിശീലിപ്പിച്ചാണ് നെയ്മര്‍ ചിത്രീകരിച്ചത്.
വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, വിജയരാഘവന്‍, മണിയൻപിള്ള രാജു, ബേബി ദേവനന്ദ, സജിൻ ഗോപു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒമ്പത് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ഗോപി സുന്ദറും ഷാന്‍ റഹ്മാനും ചേര്‍ന്നാണ്. നൗഫല്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റര്‍.
ഫീനിക്‌സ് പ്രഭു ആക്ഷന്‍ കൊറിയോഗ്രാഫിയും നിമേഷ് താനൂര്‍ കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. പത്മ ഉദയ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: നെയ്മര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.