താനെ സേര്‍ന്ത കുട്ടത്തിന് ശേഷം സൂര്യ നായകനായി എത്തിയ ചിത്രമാണ് എന്‍ജികെ. ആയിരത്തില്‍ ഒരുവന്‍,മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍.തെന്നിന്ത്യന്‍ സിനിമയുടെ മുന്‍നിര സംവിധായകരിലൊരാളായ സെല്‍വരാഘവനും സൂര്യയും ആദ്യമായാണ് ഒരുമിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ സിനിമയുമായി എത്തുന്നത്.
സായിപല്ലവി,രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം മന്‍സൂര്‍ അലി ഖാന്‍,ബാല സിംങ്,മുരളി ശര്‍മ്മ,സമ്പത് രാജ്,ശരത്കുമാര്‍,ജഗപതി ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ശിവകുമാര്‍ വിജയന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രവീണ്‍ കെഎല്‍ എഡിറ്റിങ് ചെയ്യുന്നു.
റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റ്‌റിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ചുവപ്പ് നിറത്തിലുള്ള തൊപ്പിയും കറുത്ത സണ്‍ഗ്ലാസും വെച്ചുള്ള സൂര്യയുടെ ലുക്ക് ഏറെ വൈറലായിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു,എസ് ആര്‍ പ്രഭു തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: എന്‍ജികെ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.