നവാഗതനായ ഉത്പല്‍ നായനാര്‍ സംവിധാനം ചെയ്ത മലയാളചിത്രമാണ് നിലാവറിയാതെ. അനുമോള്‍, സന്തോഷ് കീഴാറ്റൂര്‍, സൂധീര്‍ കരമന, ബാല, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വടക്കേ മലബാറിലെ ചില ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. നൂറ്റിയമ്പത് വര്‍ഷം പഴക്കമുള്ള ഒരു കഥയാണ് ചിത്രത്തിന്റേത്. ജാതി വ്യവസ്ഥക്കെതിരേയുള്ള പോരാട്ടത്തിന്റെ കഥയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. സുരാജ് മാവിലയുടേതാണ് തിരക്കഥ. കൈതപ്രവും കെ.വി.എസ് കണ്ണപുരവും രചിച്ച ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുധീഷ് ഗോപാലകൃഷ്ണനാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍. വിജയ് യേശുദാസ്, ശ്വേത മോഹന്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പി സി മോഹന്‍ എഡിറ്റിങ്ങും നിശ്ചല ഛായാഗ്രഹണം ജയപ്രകാശ് അതളൂരും നിര്‍വ്വഹിക്കുന്നു.തുളുനാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി, കുഞ്ഞമ്പു നായര്‍ ബേത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: നിലാവറിയാതെ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.