ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് നിമിര്‍. ദിലീഷ് പോത്തന്റെ കന്നി ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിനിമ ദേശീയ പുരസ്‌കാരം വേദിയിലും എത്തിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് ഫഹദ് ഫാസില്‍ ചെയ്ത റോളില്‍ എത്തുന്നത്.
അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും അനുശ്രീയുടെ റോളില്‍ പാര്‍വതി നായരുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അലന്‍സിയര്‍ അവതരിപ്പിച്ച റോളില്‍ എം എസ് ഭാസ്‌ക്കരനും സുജിത് ശങ്കറിന്റെ വേഷത്തില്‍ സമുദ്രക്കനിയും എത്തുന്നു. മലയാളത്തില്‍ ക്രിസ്ത്യന്‍ കുടുംബ ബന്ധങ്ങളുടെ കഥ കോര്‍ത്തിണക്കിയ സിനിമ തമിഴിലെത്തുമ്പോള്‍ ഹിന്ദു കുടുംബങ്ങളായി മാറുകയാണ്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2018 ജനുവരി 26ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
** Note :
കുറിപ്പ്: നിമിര്‍-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.