X
ഞാന്‍ സ്റ്റീവ് ലോപ്പസ്
Drama | 08 Aug 2014 | U |
Malayalam

ഞാന്‍ സ്റ്റീവ് ലോപ്പസ് കഥ

അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം രാജീവ്‌ രവി സംവിധാനം ചെയ്ത നടകിയ മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയാണ് ഞാൻ സ്റ്റീവ് ലോപ്പസ്. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാറുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. രാജേഷ് രവി, സന്തോഷ് എച്ചിക്കാനം, ഗീതു മോഹൻദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. 

ഒരു പത്തൊമ്പതുകാരന്റെ നിഷ്കളങ്കമായ വിഹ്വലതകളും ആകാംക്ഷകളും അവനിലുണ്ടാക്കുന്ന മാറ്റങ്ങളിലേക്കാണ് സംവിധായകന്‍ കാണികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നായകനോ നായികയോ അല്ല, മറിച്ച് മറ്റ് ചില കഥാപാത്രങ്ങളാണ് സിനിമയില്‍ ശക്തമായ സാന്നിധ്യമാവുന്നത്. ഒരു ഗുണ്ടയും ഭര്‍ത്താവും അച്ഛനുമോക്കെയായി വിവിധ ഭാവങ്ങളിലെത്തുന്ന ഹരിയെ അവതരിപ്പിച്ച സുജിത് ശങ്കര്‍ തന്നെ ഇവരില്‍ മുന്‍പന്തിയില്‍. അനില്‍ നെടുമങ്ങാട് (ഫ്രെഡി), വിനായകന്‍ (പ്രതാപന്‍), അലന്‍സീര്‍ (ജോര്‍ജ് ലോപ്പസ്), ജയിംസ് എല്ല (മോഹനന്‍), അഭിജ (ഹരിയുടെ ഭാര്യ അഞ്ജലി) തുടങ്ങിയവരും സ്വാഭാവികതയില്‍ ശ്രദ്ധ നേടുന്നു. 

കളക്ടിവ്  ഫേസ് വണിന്റെ ബാനറിൽ  മധു നീലകണ്ടന്‍, അലൻ മാക് അലക്സ്, മധുകര്‍ ആര്‍ മുസൂള്‍ എന്നിവരാണ്‌ ഈ ചിത്രത്തിൻറെ  നിർമാതാക്കൾ. ഷഹബാസ് അമനും, ചന്ദ്രന്‍ വയ്യാട്ടുമ്മലും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പപ്പു ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ചിത്രം ഓഗസ്റ്റ്‌  8നാണ് റിലീസ് ചെയ്യ്തത്.


** Note : കുറിപ്പ്: ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+