കെ.കെ. രാജീവ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഞാനും എന്റെ ഫാമിലിയും. ജയറാം, മംമ്ത മോഹൻദാസ്, മൈഥിലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ടെലിവിഷൻ സീരിയൽ സംവിധായകനായ കെ.കെ. രാജീവിന്റെ ആദ്യ ചലച്ചിത്രമാണിത്.ചെറിയാൻ കൽപകവാടി ആണ് ഈ കുടുംബചിത്രത്തിന്റെ തിരക്കഥ രചിച്ചത്.പാലക്കാട്, മൂന്നാർ, പൊള്ളാച്ചി എന്നിവങ്ങളിലായാണ് ഈ സിനിമ ചിത്രീകരിച്ചത്.ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് ആലുങ്കൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ.ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: ഞാനും എന്റെ ഫാമിലിയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.