കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ.കെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഞാവല്‍പ്പഴം.സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, പാഷാണം ഷാജി, സ്പടികം ജോര്‍ജ്ജ്, സന്തോഷ് കീഴാറ്റൂര്‍,ആന്‍വി അന്തോണിയോ, ഹരീഷ് കണാരന്‍, അഞ്ജലി നായര്‍, മഞ്ജു സുനില്‍,നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കേരള ബ്ലാസ്‌റ്റേഴിസിന്റെ തീം സോങ്ങ് ഒരുക്കിയതിലൂടെ ശ്രദ്ധേയനായ ശരത് മോനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.പ്രശാന്ത് നിട്ടൂര്‍ പശ്ചാത്തല സംഗീതവും പ്രമോദ് കൈനകരി കല സംവിധാനവും നിര്‍വ്വഹിക്കുന്നു.പീറ്റര്‍ സാജന്‍ എഡിറ്റിങ്ങും ഷെട്ടി മണി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.കേരള ബ്ലാസ്‌റ്റേഴിസിന്റെ തീം സോംഗ് തയ്യാറാക്കിയ കൊച്ചി ഷീ മീഡിയ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഞാവല്‍പ്പഴം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.