ആന്റണി വര്‍ഗീസിനെ നായകനാക്കി അഭിഷേക് കെ എസ് സംവിധാനം ചെയ്ത ചിത്രമാണ് ഓ മേരി ലൈല. സോന ഒലിക്കല്‍ ആണ് ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ നായിക.
ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ബബ്ലു അജുവാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
എഡിറ്റിംഗ് കിരണ്‍ ദാസ്. ശബരീശ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അങ്കിത് മേനോനാണ്. ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഓ മേരി ലൈല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.