അനിഖ സുരേന്ദ്രനെ നായികയാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. പ്രണയകഥ പറയുന്ന ചിത്രത്തില്‍ മെല്‍വിന്‍ ജി ബാബുവാണ് നായകനായി എത്തുന്നത്.മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള നന്ദു, അർച്ചന മേനോൻ, ഫുക്രു, ഡെയിന്‍ ഡേവിസ് എന്നിവരാണ് മറ്റു താരങ്ങള്‍.
ജിനീഷ് കെ.ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ലിജോ പോള്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നു. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിനായക് ശശികുമാര്‍, ബികെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മ്മിച്ചത്.
റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ ഡാര്‍ലിംഗ് എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊറിയന്‍ ഗായികയായ ലിന്‍ഡ ക്വൊറോയാണ് ഗാനം എഴുതിയതും ആലപിച്ചതും. 2023 ഫെബ്രുവരി 24നായിരുന്നു ചിത്രത്തിന്റെ റിലീസ്.
തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 24
ഒടിടി റിലീസ് - 2023 ഏപ്രില്‍ 25 - ആമസോണ്‍ പ്രൈം
** Note :
കുറിപ്പ്: ഓ മൈ ഡാർലിംഗ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.