മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓള്.കടലും കായലും കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. എസ്തര്‍ ആദ്യമായി നായികയാവുന്ന ചിത്രംകൂടിയാണിത്.ഇഷ തെല്‍വാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.ടി രാമകൃഷ്ണന്റേതാണ് തിരക്കഥ. മലബാര്‍ മേഖലയിലെ ഗ്രാമീണ ജിവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി കായലിലേക്ക് വലിച്ചെറിയപ്പെടുന്നു.അവിടെ അദൃശ്യമായ ഒരു ശക്തിയുടെ പിന്തുണയോടെ അവളുടെ ജീവന്‍ നിലനിര്‍ത്തപ്പെടുന്നു.വെള്ളിത്തിനകത്തുള്ള ആ ലോകമാണ് ചിത്രം പ്രധാനമായും അവതരിപ്പിക്കുന്നത്.മനോജ് കുറൂരിന്റെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ മേനോന്‍ ആണ് സംഗീതം നല്‍കുന്നത്.എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഷാജി എന്‍ കരുണിന്റെ ഏഴാമത്തെ ചിത്രമാണ് ഓള്.കാദംബരി ശിവായ,കനി കുസൃതി, കാഞ്ചന,പി ശ്രീകുമാര്‍, സെ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.വി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഓള് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.