>

  ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങള്‍

  സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് താരവിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതും. സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനിടയില്‍ വിവാഹം ചെയ്ത് അഭിനയം തന്നെ നിര്‍ത്തിപോയ പല താരങ്ങളും പിന്നീട് കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ വിവാഹമോചനം നേടുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും പിന്നീട് ചലച്ചിത്രരംഗത്തേക്ക് ഗംഭീര തിരിച്ചവരവ് നടത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ച ചില വാവാഹമോചനങ്ങളിതാ..!
  1990ല്‍ വിവാഹിതരായ ലിസിയും പ്രിയദര്‍ശനും 2014 -ലായിരുന്നു വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 24വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2016 സെപ്റ്റംബറില്‍ ഇരുവരും വിവാഹമോചനം നേടി.    
  2011 നവംബറിലായിരുന്നു മംമ്താ മോഹന്‍ദാസും ബിസിനസ്സുകാരനായ പ്രജിത്ത് കര്‍ത്തയും തമ്മിലുള്ള വിവാഹം. എന്നാല്‍ വിവാഹശേഷം പൊരുത്തകേടുകള്‍ ഉണ്ടായതിനെതുടര്‍ന്ന് 2012 ഡിസംബറില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു തന്റെ വിവാഹമെന്നായിരുന്നു ഇതേക്കുറിച്ച് മംമ്ത പിന്നീട് പറഞ്ഞ ത്.  
  മലയാളത്തിന്റെ പ്രിയതാരം കാവ്യമാധവന്‍ 2009ലായിരുന്നു വിവാഹിതയായത്. പിന്നീട് ഭര്‍ത്താവ് നിഷാന്‍ ചന്ദ്രയ്‌ക്കൊപ്പം കുവൈറ്റിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ വെറും നാല് മാസത്തെ ജീവിതത്തിനുശേഷം കാവ്യ നാട്ടിലേക്ക് തിരികെ വന്നു. നിഷാലും വീട്ടുകാരുമായും തനിക്ക് ഒത്തുപോവാന്‍ കഴിയില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. ഒടുവില്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ദിലീപും കാവ്യയും 2017ല്‍ വിവാഹം ചെയ്തു.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X