വിനോദ് മണാശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഒന്നാം സാക്ഷി.സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.ബിജു പുത്തന്‍വീട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ.പ്രവീണ്‍,നേഹ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇല്ലിക്കെട്ട് നമ്പൂതിരി,പ്രകാശ് പയ്യാനക്കല്‍,കൊളപ്പുള്ളി ലീല എന്നിവരാണ് മറ്റു അഭിനേതാക്കള്‍.ബിജു സുവര്‍ണ ഛായാഗ്രഹണവും,എഡിറ്റിങ്ങ് ഹരി ജിയും നിര്‍വ്വഹിക്കുന്നു.കെ എസ് എഫ് ഡി സിയുടെ സഹകരണത്തോടെ അഭിരാമി കൃഷ്ണ മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ ജോതിഷ് എ പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഒന്നാം സാക്ഷി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.