നാം, കിംഗ് ലയര്‍,പത്തു കല്‍പനകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു നായകനാവുന്ന ചിത്രമാണ് ഊഹം.ഉണ്ണി ഷിജോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.സുധി കൊപ്പ,ഇന്ദ്രന്‍സ,കോട്ടയം നസീര്‍,ലിമ ബാബു,നെല്‍സണ്‍,ആശ അരവിന്ദ്,ഷൈന്‍ ടോം,വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഹരികുമാര്‍ ആണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണങ്ങള്‍ എഴുതുന്നത്.
ബികെ ഹരിനാരായണന്‍,റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് എം ജി ശ്രീകുമാര്‍ സംഗീതം നല്‍കുന്നു.ഷാന്‍ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ഷാദ് കൊടിയില്‍,ഷാനു ഷാന്‍ ചാലിശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയത്.പാലക്കാട്,തൃശ്ശൂര്‍,പൊള്ളാച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
** Note :
കുറിപ്പ്: ഊഹം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.