വിനയന്റെ സംവിധാനത്തിൽ ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ. ജയസൂര്യ, ഇന്ദ്രജിത്ത്, കാർത്തിക എന്നിവരുടെ ആദ്യ ചിത്രമാണിത്. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ.പിള്ള നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, ഷിർദ്ദിസായി ക്രിയേഷൻസ്, ശിവശക്തി റിലീസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ വിനയന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
** Note :
കുറിപ്പ്: ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.