ഹരിദാസ് സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഊട്ടിപ്പട്ടണം.രാജന്‍ കിരിയത്ത്-വിനു കിരിയത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ജയറാം,ജഗതി ശ്രീകുമാര്‍,സിദ്ദിക്ക്,നരേന്ദ്രപ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ബാബു നമ്പൂതിരി, ജനാര്‍ദ്ദനന്‍,ജയഭാരതി,ടി എസ് കൃഷ്ണന്‍,മഹേഷ് ആനന്ദ്, ബിന്ദു രാമകൃഷ്ണന്‍,കൃഷ്ണന്‍കുട്ടി നായര്‍, അഗസ്റ്റിന്‍,മാള അരവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ ജെ യേശുദാസ്, കെ എസ് ചിത്ര, പി മാധുരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഗുഡ്‌നൈറ്റ് ഫിലിംസ്,മലയാളം ഫിലിംസ് എന്നിവയുടെ ബാനറില്‍ എ ആര്‍ രാജനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഊട്ടിപ്പട്ടണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.