ആര്‍കെ ഡ്രീം വെസ്റ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് 'ഓറഞ്ച് വാലി'. എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ബിബിന്‍ മത്തായി ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് ബിബിന്‍ എത്തുന്നത്. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ദിപുല്‍എം ആര്‍, വന്ദിത മനോഹരന്‍,ബൈജു വാല, ടി എന്‍ അല ലക്ഷ്മണ്‍ , മോഹന്‍ ഒല്ലൂര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. റിത്വിക് എസ് ചന്ദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ബിഹൈന്‍ഡ് എവരി ഗ്രേറ്റ് മൂവി ഈസ് എ ഗ്രേറ്റ് സ്‌റ്റോറി എന്ന ടാഗ്ലൈനോടുകൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറില്‍ ജോണ്‍സണ്‍ തങ്കച്ചന്‍, ജോര്‍ജ് വര്‍ക്കി, ആര്‍ കെ ഡ്രീം വെസ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഓറഞ്ച്വാലി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.