വിനീത് ശ്രീനിവാസനും, നമിത പ്രമോദും ജോഡികളായി അഭിനയിച്ച പ്രണയചിത്രമാണ് ഓർമ്മയുണ്ടോ ഈ മുഖം. നവാഗതനായ അന്‍വര്‍ സാദിഖാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു മെട്രോ നഗരത്തിലെ അപ്പര്‍ ക്ലാസ് ഫാമിലിയില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തിന്റേത്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, നമിതാ പ്രമോദ് എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ശ്രദ്ധേയമായ രണ്ടു കഥാപാത്രങ്ങളെ രോഹിണിയും മുന്‍കാല നായിക ലക്ഷ്‌മിയും അവതരിപ്പിക്കുന്നു. ഒരു ശില്‍പ്പിയുടെ വേഷത്തിലാണ് നമിത ഈ ചിത്രത്തില്‍ അഭിനയിക്കുക. ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ എളങ്ങളം നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പൂന, ബാംഗ്ലൂര്‍, കൊച്ചി, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങളിലായാണ് നടന്നത്. ആര്‍ ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.