ഷെബിന്‍ ബെന്‍സണ്‍, ഇന്‍ഡി പള്ളാശ്ശേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. സുധീര്‍ കരമന, അലന്‍സിയര്‍, രാജേഷ് മേനോന്‍, ഇര്‍ഷാദ്, മാമുക്കോയ, വിനോദ് കോവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ഒരേ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന രമണന്‍, ആമിന എന്നിവരുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. സ്‌ക്കൂള്‍ മുതല്‍ ഉപജില്ല കലോത്സവത്തില്‍ വരെ മത്സരിച്ച് പങ്കെടുത്ത ഇവരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. സമീഹഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബിന്റെ ബാനറില്‍ എം എം ഹനീഫ, നിതിന്‍ ഉദയന്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഒരൊന്നൊന്നര പ്രണയകഥ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.