X
ഒരു സിനിമാക്കാരന്‍
Drama | 24 May 2017 | 125 Mins
Malayalam

ഒരു സിനിമാക്കാരന്‍ കഥ

വിനീത് ശ്രീനിവാസന്‍, രജിഷ വിജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ലിയോതദേവൂസ് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ഒരു സിനിമാക്കാരന്‍. ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, വിജയ് ബാബു, രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഗ്രിഗറി, ഹരീഷ് കണാരന്‍, കലിംഗ ശശി, ചാലി പാലാ, ജാഫര്‍ ഇടുക്കി, അബു സലിം, കോട്ടയം പ്രദീപ്, നോബി, സുധീഷ്, സോഹന്‍ലാല്‍, ശ്രീകാന്ത് മുരളി, ശംഭു, മുരുകന്‍, ടോമി, അനുശ്രീ, ജെന്നിഫര്‍, രശ്മി ബോബന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 

അസിസ്റ്റന്റ് ഡയറക്ടര്‍ ആയ വിനീത് ശ്രീനിവാസന്‍ പ്രോഡ്യൂസറെ തപ്പി നടക്കുന്നതും അതിനിടയില്‍ രജിഷാ വിജയനുമായി പ്രണയത്തിലാവുന്നതുമാണ് ചിത്രം. യാക്കോബായ പള്ളീലച്ചനായ രണ്‍ജി പണിക്കരുടെ മകനാണ് വിനീത്. കത്തോലിക്കനായ  ലാലിന്റെ മകളാണ് രജിഷ. സമുദായപ്രശ്‌നം കാരണം ഇവരുടെ കല്യാണം നടത്തിക്കൊടുക്കൂലെന്ന് മാതാപിതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനമെടുക്കുന്നതോടെ രണ്ടുപേരും ഒരു ഫഌറ്റില്‍  ജീവിക്കുന്നതും പിന്നീട് അവിടെ നടക്കുന്ന ചില സംഭവങ്ങളുമാണ് സിനിമ പറയുന്നത്. വളരെ അനായാസമായും സ്വാഭാവികമായും തന്റെ കഥാപാത്രത്തെ  അവതരിപ്പിക്കാന്‍ വിനീതിന് കഴിഞ്ഞിട്ടുണ്ട്. നായികയായി എത്തിയ രജിഷ വിജയനും തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി. മികച്ച കഥാപാത്രങ്ങളും, മികവുറ്റ കഥയും ഉള്ള ഒരു വിനോദ ചിത്രമാണ് ഒരു സിനിമാക്കാരന്‍. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകരുന്നത്.


** Note : കുറിപ്പ്: ഒരു സിനിമാക്കാരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+