X
ഒരു മെക്സിക്കൻ അപാരത
Drama | 03 Mar 2017 |
Malayalam

ഒരു മെക്സിക്കൻ അപാരത കഥ

ടോം ഇമ്മട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌ ഒരു മെക്സിക്കന്‍ അപാരത. ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനൂപ് കണ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.

ടൊവിനോ തോമസും നീരജ് മാധവുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ  ഷാജോണ്‍, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ് തുടങ്ങി വന്‍താരനിരകളാണ്  ചിത്രത്തില്‍ അഭിനയിക്കുന്നത്.  

ചിത്രത്തില്‍ എസ്എഫ് ഐ നേതാവായാണ് ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നുണ്ട്. എഴുപതുകളിലെ കഥാപാത്രമായ കൊച്ചനിയനായും മകന്‍ പോളായും വേഷമിടുന്നത് ടൊവിനോയാണ്. പുതുതലമുറയുടെ പ്രതിനിധിയായ മകന്‍ 2004 ല്‍ കോളേജില്‍ ചേരുകയാണ്.  കൃത്യമായ രാഷ്ട്രീയ അവബോധമില്ലാതെ ക്യാംപസിലെത്തുന്ന പോള്‍ സാഹചര്യ സമ്മര്‍ദ്ദത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയും പിന്നീട് സംഘടനയുടെ നേതാവായി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
കെഎസ് യുക്കാരന്റെ വേഷത്തില്‍ എത്തുന്നത് രൂപേഷ് പീതാംബരനാണ്.  എതിര്‍ഗ്രൂപ്പിലെ നേതാവായി എത്തുന്നത് രൂപേഷ് പീതാംബരനാണ്. സ്വന്തം പേരില്‍ തന്നെയാണ് രൂപേഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പേര് മാറാതെ കഥ പറയുന്നത്. എസ്എഫ് ഐയുടെ സമര പോരാട്ടങ്ങളും കെഎസ് യുവിന്റെ രാഷ്ട്രീയവും ഉള്‍പ്പടെ എഴുപതുകളിലെ ക്യാംപസ് പശ്ചാത്തലം പുനരാവിഷ്‌കരിക്കുകയാണ് ടോം ഇമ്മട്ടി മെക്സിക്കന്‍ അപാരതയിലൂടെ.എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജുകളെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.



** Note : കുറിപ്പ്: ഒരു മെക്സിക്കൻ അപാരത എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+