നവാഗതനായ ആറുമുഖകുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍. വിജയ് സേതുപതിയാണ് ചിത്രത്തില്‍ പ്രധാന താരത്തെ അവതരിപ്പിക്കുന്നത്. നിഹാരിക കൊനിഡെലയാണ് നായിക. വനത്തില്‍നിന്നും നഗരത്തില്‍ എത്തുന്ന ഗോത്രത്തലവനെയാണ് വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ എട്ടു ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. മൂന്ന് ഹെയര്‍ സ്റ്റെലിസ്റ്റുകളാണ് വിജയിക്കുവേണ്ടി ചമയങ്ങള്‍ ഒരുക്കുന്നത്.
ഗൗതം കാര്‍ത്തിക്, രമേശ് തിലക്, വിജി ചന്ദ്രശേഖര്‍, എന്നിവരാണ് ഒരു നല്ല നാള്‍ പാത്ത് സൊല്‍റേനിലെ മറ്റു താരങ്ങള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം ആര്‍ ഗോവിന്ദരാജ്. ഛായാഗ്രഹണം ശ്രീശരവണന്‍. ഡോണ്‍ അശോകനാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ചെയ്തിരിക്കുന്നത്. ഗണേഷ് കാളിമുത്തു, രമേഷ് കാളിമുത്തു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗോത്രസംസ്‌ക്കാരത്തിന്റെ ആചാങ്ങളും അനുഷ്ടാനങ്ങളുമാണ് ചിത്രത്തി രണ്ടാം ഭാഗത്തുള്ളത്. റിലീസ് ചെയ്ത് ഒരു മണിക്കൂര്‍ കഴിയുന്നതിനു മുന്‍പേ ഒരു ലക്ഷത്തിനു മുകളില്‍ പേരാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടത്.
** Note :
കുറിപ്പ്: ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.