ഒരു പെണ്ണും രണ്ടാണും കഥ/ സംഭവവിവരണം

    അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു പെണ്ണും രണ്ടാണും ( A Climate for Crime, Translation: A Woman and Two Men). എം. ആർ. ഗോപകുമാർ, നെടുമുടി വേണു, സുധീഷ്, പ്രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ചെറുകഥകളെ അധികരിച്ച് തയ്യാറാക്കിയ ചിത്രം 1940-കളിലെ നാല് വ്യത്യസ്ത കഥകൾ പറയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2008-ൽ ഗോവയിൽ വച്ചു നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. 2008-ലെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും 2009-ലെ റോട്ടർഡാം, ഫ്രിബർഗ് ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
     
    2008 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

    ഏറ്റവും മികച്ച ചിത്രം - അടൂർ ഗോപാലകൃഷ്ണൻ
    ഏറ്റവും മികച്ച സംവിധായകൻ - അടൂർ ഗോപാലകൃഷ്ണൻ
    ഏറ്റവും മികച്ച രണ്ടാമത്തെ നടി - പ്രവീണ
    ഏറ്റവും മികച്ച ശബ്ദലേഖനം - എൻ. ഹരികുമാർ, ടി. കൃഷ്ണനുണ്ണി 
    **Note:Hey! Would you like to share the story of the movie ഒരു പെണ്ണും രണ്ടാണും with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X