ലെന,ജോജു ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ് ബഞ്ചമിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു രാത്രി ഒരു പകല്‍. വാർധക്യത്തിൽ അനാഥത്വം പേറുന്ന മാതാപിതാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
രൺജിപണിക്കർ, ജോയൽ (ഹോളിവുഡ് ഫെയിം) സിദ്ദിഖ്, നെടുമുടിവേണു,വിജയരാഘവൻ, ബാബു നമ്പൂതിരി, ഇന്ദ്രൻസ്, പാഷാണം ഷാജി, നദിയമൊയ്തു, ശാന്തികൃഷ്ണ,കെ.പി.എ.സി.ലളിത, അനാർക്കലി മരക്കാർ, സീതാലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കെ.പി.നമ്പൂതിരി ഛായാഗ്രാഹണവും സോബിൻ കെ.സോമൻ എഡിറ്റിങ്ങും കെ.ജയകുമാർ ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. സലിം കടയ്ക്കൽ ചമയവും ആരതി നായർ വസ്ത്രാലങ്കാരവും അരുൺ കലാസംവിധാനവും സമ്പത്ത് നാരായണൻ നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു.
** Note :
കുറിപ്പ്: ഒരു രാത്രി ഒരു പകല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.