മോനി ശ്രീനിവാസ് സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമാണ് ഒരു വാതില്‍ കോട്ട. അഖിലന്‍ വേലപ്പനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ രചിച്ചിരിക്കുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയയത്. സീമ, ശങ്കര്‍, ഇന്ദ്രന്‍സ്, സന്തോഷ് പണ്ഡിറ്റ്, സോനാ നായര്‍, ജയകുമാര്‍ പരമേശ്വരന്‍, സിഥിന്‍ സത്യ, ഗീത വിജയന്‍, സോണിയ മല്‍ഹാര്‍, രമ്യ പണിക്കര്‍, റോഷ്ണ, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സനീഷ്, ബേബി അഭിരാമി, മാസ്റ്റര്‍ ആദിത്യന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, റെജികുമാര്‍, ചെറമംഗലം ശിവദാസ്, ദേവദാസ്, എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ മുരളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ബാബു രാജേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ഫുട്ട് ലൂസേഴ്‌സിന്റെ ബാനറില്‍ ബാബു ഫുട്ട് ലൂസേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ഒരു വാതില്‍ കോട്ട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.