കിരണ്‍ നാരായണൻ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ. നെടുമുടി വേണു, ലെന, ജോജു ജോര്‍ജ്, സുനില്‍ സുഖദ, ശശി കലിംഗ, ഭഗത് മാനുവല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ഭാവന എന്നിവര്‍ ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നു. ഡബ്‌ള്യൂ എല്‍ എപിക് മീഡിയ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കോഴിക്കോട്ടെ ബിരിയാണി നേര്‍ച്ചയും അതിനോടു ബന്ധപെട്ടുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ലെന അവതരിപ്പിക്കുന്ന താര എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ഏറെ നിഗൂഡതകള്‍ നിറഞ്ഞ കഥാപാത്രമാണ് താര. വിധവയാണ് താര.
സുനില്‍ കൈമനമാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ബിജിബാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. സുകു മറുതത്തൂര്‍, അജി ദൈവപ്പുര, എന്നിവര്‍ ചേര്‍ന്ന് രചിച്ച വരികള്‍ക്ക് സഞ്ജീവ് കൃഷ്ണന്‍ സംഗീതം പകരുന്നു. ഒരു ഫാന്റസി കോമഡി ചിത്രമായിട്ടാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ ഒരുക്കിയിരിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ കുടുംബ സമേതം കാണാവുന്ന കുഞ്ഞു സിനിമയാണിത്.
** Note :
കുറിപ്പ്: ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.