മോനി ശ്രീനവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വാതില്‍കോട്ട.സീമ,സോനാ നായര്‍, ശങ്കര്‍,ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.അഖിലന്‍ വേലപ്പന്‍ തിരക്കഥയും,സംഭാഷണവും എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ബാബു രാജേന്ദ്രനാണ്.സന്തോഷ് പണ്ഡിറ്റ്,ജയകുമാര്‍ പരമേശ്വരന്‍,നിധിന്‍ സത്യ,ഗീതവിജയന്‍,സോണിയ മല്‍ഹാര്‍,രമ്യ പണിക്കര്‍,വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍,മാസ്റ്റര്‍ ആദിത്യന്‍,ബേബി അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരേ സമയം മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്.കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍,റെജികുമാര്‍, ചെറമംഗലം ശിവദാസ് എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ മുരളി,ആര്‍ സി അനീഷ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്.ജാസി ഗിഫ്റ്റ്,വിധു പ്രതാപ്,ജ്യോത്സന,പാപ്പാ ബലൂഷി,മിഥുന്‍ മുരളി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ദി ഫുട്ട് ലൂസേഴ്‌സിന്റെ ബാനറില്‍ ബാബു ഫുട്ട് ലൂസേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ഒരു വാതില്‍കോട്ട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.