ജയന്‍ വന്നേരി,അജിന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റക്കൊരു കാമുകന്‍. നാല് കഥകള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് കഥകള്‍ ജയന്‍ വന്നേരിയും മറ്റ് രണ്ടെണ്ണം അജിന്‍ ലാലുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോജു ജോര്‍ജ്,ഷൈന്‍ ടോം ചാക്കോ, ലിജോമോള്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
എസ് കെ സുധീഷ്,ശ്രീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഷഹീന്‍ സിദ്ധിക്ക്,കലാഭവന്‍ ഷാജോണ്‍,ഷാലു റഹീം,അഭിരാമി,ജൂഡ് ആന്റണി ജോസഫ്,രഞ്ജി പണിക്കര്‍, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഞ്ജയ് ഹരിദാസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
** Note :
കുറിപ്പ്: ഒറ്റക്കൊരു കാമുകന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.