നവാഗതനായ സാം സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടം.നായിക-നായകന്‍ എന്ന പരിപാടിയിലൂടെ അവസാന റൗണ്ടില്‍ എത്തിയ റോഷനും നന്ദുവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രേണു, മാധുരി, രാജേഷ് വര്‍മ്മ,മണികണ്ഠന്‍ ആചാരി,തെസ്‌നിഖാന്‍,രജിത,കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കളിമണ്ണിനു ശേഷം തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന് രാജേഷ് കെ നാരായണനാണ് തിരക്കഥ ഒരുക്കുന്നത്.ശ്രീകുമാരന്‍ തമ്പി,ബി.കെ ഹരിനാരായണന്‍, എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി, ഫോര്‍ മ്യൂസിക് എന്നിവര്‍ സംഗീതം പകരുന്നു.പപ്പു ഛായാഗ്രഹണവും വിഷാല്‍ വി.എസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.കളിമണ്ണിനുശേഷം തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഓട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.