കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റ്. മുംബൈ മുതല്‍ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഒറ്റ്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.
എസ്.സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അരുണ്‍ രാജ് കെന്നഡിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഷദി ഷോ പീപ്പിളിന്റെ ബാനാറില്‍ നടന്‍ ആര്യയും, ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഒറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.