മധുപാൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒഴിമുറി.ലാൽ, ആസിഫ് അലി, ഭാവന, മല്ലിക, ശ്വേത മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.ബി. ജയമോഹൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 2012-ൽ മലയാളത്തിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രത്തെ പല മാദ്ധ്യമങ്ങളും വിലയിരുത്തി.മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ചിത്രത്തിനു ലഭിച്ചു.തമിഴ് എഴുത്തുകാരൻ ജയമോഹൻ നോട്ടങ്ങൾ എന്ന പേരിൽ ഭാഷാപോഷിണിയിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ നിന്നും വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുമാണ് മധുപാൽ ചിത്രത്തിനായുള്ള കഥ കണ്ടെത്തിയത്.
** Note :
കുറിപ്പ്: ഒഴിമുറി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.