പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് പി എം നരേന്ദ്ര മോദി.വിവേക് ഒബ്‌റോയിയാണ് നരേന്ദ്രമോദിയെ അവതരിപ്പിക്കുന്നത്.സംവിധായകന്‍ ഒമംഗ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.അഹമ്മദാബാദിലാണ് ചിത്രത്തിന്റെ
വലിയൊരു ഭാഗം ഷൂട്ട് ചെയ്തത്.ഗുജറാത്തിലെ വിവിധ പ്രദേശങ്ങളിലും ചിത്രത്തിന്റെ പ്രധാന
ലൊക്കേഷനുകളായിരുന്നു.ഏപ്രില്‍ 11ന് ലൊകമെമ്പാടും റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.നിരോധാനം വന്നതോടെ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും പിന്‍വലിച്ചിരുന്നു.
** Note :
കുറിപ്പ്: പി എം നരേന്ദ്ര മോദി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.