റോബിന്‍ സ്റ്റീഫന്‍, സഞ്ജു പ്രഭാകരന്‍, ഷാജി കലാമിത്ര, മിഥുന്‍ ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാര.കഥ പറഞ്ഞ കഥ ഫെയിം തരുഷി, ഡോക്ടര്‍ ശിവനന്ദ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ജോസ് താന്നിക്കല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, ലെവിന്‍ സൈമണ്‍ ജോസഫ്, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ്, ശിവദാസം മട്ടന്നൂര്‍, ബാബു പള്ളിത്തോട്, ഉല്ലാസ് പന്തളം എന്നിവരാണ് മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.ബിജോയ്‌സ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.എഫ്.ത്രി സിനിമാസിന്റെ ബാനറില്‍ ശ്രീജിത്ത് പരിപ്പായി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പാര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.