ദിലീപ്, ചിപ്പി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസ്സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പടനായകന്‍. വിജയരാഘവന്‍, രാജന്‍ പി ദേവ്, കലാഭവന്‍ സൈനുദ്ദീന്‍, കലാഭവന്‍ മണി, പൊന്നമ്മ ബാബു, ടോണി, ബാബുരാജ്, മീര, അമേരിക്കന്‍ അച്ചായന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗിരീഷ് പുത്തഞ്ചേരി, രഞ്ജിത്ത മട്ടാഞ്ചേരി എന്നിവരുടെ വരികള്‍ക്ക് രാജാമണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ.ജെ യേശുദാസ്, എം.ജി ശ്രീകുമാര്‍, കെ.എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഷൈന്‍സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നജീബ്, ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പടനായകന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.