സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നാടകത്തിന് നിരവധി ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു.
ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ്, സണ്ണി വെയ്ന്‍, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ചിത്രം റിലീസിന് തയ്യാറെടുക്കുന്നതിനിടെ ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയെ ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിന്മേലായിരുന്നു അറസറ്റ്.
** Note :
കുറിപ്പ്: പടവെട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.