പത്മാവത്-ഹിന്ദി കഥ
ദിപീക പദുക്കോണിനെയും രണ്‍ബിര്‍ സിങിനെയും പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് പത്മാവത്. രാജകുമാരി പത്മിനിയുടെ ജീവചരിത്രമാണ് ചിത്രം അവതരിപ്പിക്കുന്നത്. 1303 ല്‍ രാജസ്ഥാനില്‍ ചിത്തോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഖില്‍ജിക്ക് കീഴടങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ സ്വയം ചിതയില്‍ ചാടി പത്മാവതി മരിച്ചുവെന്നാണ് പറയപെടുന്നത്.
എന്നാല്‍ ദീപിക അവതരിപ്പിക്കുന്ന പത്മാവതിയുടെ കഥാപാത്രവും രണ്‍വീര്‍ സിങ് അവതരിപ്പിക്കുന്ന അലാവൂദ്ദീന്‍ ഖില്‍ജിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞ് വന്‍ പ്രതിഷേധങ്ങള്‍ ചിത്രത്തിനെതിരെ നടന്നിരുന്നു. ശ്രീ രജ്പുത് കര്‍ണ സേന എന്ന സംഘടന ജയ്പൂരില്‍ പത്മാവതിയുടെ ചിത്രീകരണം തടസ്സപെടുത്തിയിരുന്നു. ക്യാമറകള്‍ തര്‍ക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്യ്തിരുന്നു.
ഇതിനുപുറമെ ജയ്പൂര്‍ രാജകുടുംബവും പത്മാവതിയുടെ പിന്‍തുടര്‍ച്ചക്കാരും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. തിരക്കഥ പരിശോധിക്കണമെന്നും ചിത്രം റിലീസിന് മുന്‍പ് കാണിച്ച് വിവാദരംഗങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു രാജകുടുംബത്തിന്റെ ആവശ്യം. കൂടാതെ ചരിത്രം വളച്ചൊടിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടുമായി ചിത്രത്തിനെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതിയും രംഗത്തെത്തിയിരുന്നു.സംവിധായകനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ബി.ജെ.പി എം.എല്‍.എയും ആവശ്യപെട്ടിരുന്നു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത് , മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലക്ക് 2018 ജനുവരി മാസം സുപ്രീംകോടതി സ്‌റ്റേ ചെയ്യ്തു. സിനിമ റിലീസ് ചെയ്യാന്‍ അനുവാദം നല്‍കാത്തതിനെതിരെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍,ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കി മാറ്റിയിരുന്നു. പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ചിത്രം 2018 ജനുവരി 25ന് പ്രദര്‍ശനത്തിനെത്തും.
** Note :
Hello! Would you like to share the storyline of the movie പത്മാവത്-ഹിന്ദി or provide updates on the cast and crew with us? Kindly send your contributions to [email protected].