ഡോ ബിജുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, പ്രിയാമണി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാളചലച്ചിത്രമാണ് 'പെയിന്റിംഗ് ലൈഫ്'.ഒരു സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിച്ച കുറേ യുവാക്കൾ ഒരു വനത്തിൽ അകപ്പെട്ട് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഇന്‍ഡോ-തിബറ്റന്‍ അതിര്‍ത്തിയിലുള്ള ചിത്കുല്‍ എന്ന ഗ്രാമത്തില്‍ സിനിമ ചിത്രീകരണത്തിന് എത്തുന്ന സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
പൃഥ്വിരാജ് സംവിധായകന്റെ വേഷം കൈകാര്യം ചെയ്യുമ്പോൾ പ്രിയാമണി വനത്തിൽ താമസ്സിക്കുന്ന പെണ്‍കുട്ടിയുടെ വേഷത്തിൽ എത്തുന്നു.ചിത്രത്തില്‍ മീര വാസുദേവ് അതിഥി താരമായി എത്തുന്നു.പ്രകാശ് ബാരെ നിര്‍മ്മിക്കുന്ന ചിത്രത്തിന് എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ധാര്‍മിക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പെയിന്റിംഗ് ലൈഫ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.