ചലച്ചിത്രതാരം കൊല്ലം അജിത്ത് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് 'പകല്‍പോലെ'. അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. അജിത്കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ റിയാസ്ഖാനും ബിന്ദു രാമകൃഷ്ണനും കോഴിക്കോട് വിക്രമന്‍നായരുമാണ് പ്രധാന വേഷത്തിലെത്തുന്നത്. തീവ്രവാദം പ്രമേയമാക്കിയുള്ള ചിത്രത്തില്‍ കൊച്ചുപ്രേമന്‍, സിദ്ധരാജ്, ജാഫര്‍ ഇടുക്കി എന്നിവരുമുണ്ട്. സംഗീതം സുനില്‍ ഭാസ്‌കര്‍. ഗായകന്‍ ഉണ്ണിമേനോന്‍. ഗാനരചന ചുനക്കര രാമന്‍കുട്ടി. ചിത്രത്തിന്റെ ക്യാമറ മധു കീഴില്‍ക്കാവാണ്. ശ്രീഹരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജിത്കുമാര്‍തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പകല്‍പോലെ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.