ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പകർന്നാട്ടം.ജയറാം, സബിത ജയരാജ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ രവി കൊട്ടാരക്കരയാണ് ചിത്രം നിർമ്മിച്ചത്. തങ്ങളുടേതല്ലാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നവരുടെ ജീവിതവസ്ഥകളാണ് ഈ ചിത്രത്തിന്റെ പ്രമേയം.വടക്കൻ മലബാറിൽ എൻഡോസൾഫാന്റെ ഇരകളായി ജീവിക്കുന്നവരുടെയും രാഷ്ട്രീയ പാർട്ടികളുടെ അക്രമത്തിൽ ബലിയാടാവുന്നവരുടെയും കഥ ചിത്രം പറയുന്നു.2011-ലെ പതിനാറമാത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ "മലയാളസിനിമ ഇന്ന്" എന്ന വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചു.2012 മാർച്ച് 9-നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്.
** Note :
കുറിപ്പ്: പകർന്നാട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.