ഷാരോണ്‍ കെ വിപിന്‍ സംവിധാനം ചെയ്ച ചിത്രമാണ് പഞ്ചാരപാലു മിഠായി. ഗോകുല്‍ സുരേഷാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനീഷ് കെ.സി ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സന്തീര്‍ റഹ്മാന്‍, മനീഷ് കെ.സി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഡോ.മധു വാസുദേവന്‍, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് 4 മ്യൂസിക് സംഗീതം പകരുന്നു.അഭിലാഷ് നാരായണന്‍ നിശ്ചലഛായാഗ്രഹണവും ഷിജു ഗുരുവായൂര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
അരുണ്‍മോനഹര്‍ വസ്ത്രാലങ്കാരവും ചമയം സജി കൊരട്ടിയും നിര്‍വ്വഹിക്കുന്നു. വിഷ്ണു ഗോപാല്‍ ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്. ക്ലാരിയോണ്‍ ആന്റ് ട്രമ്പറ്റിന്റെ ബാനറില്‍ ദേവി അജിത്ത്, സിറില്‍ സി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പഞ്ചാര പാലു മിഠായി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.