നടന്‍ സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. പ്രാവു വളര്‍ത്തല്‍ വിനോദവും മത്സരവുമായി കരുതുന്ന മട്ടോഞ്ചേരിക്കാരുടെ കഥയാണ് പറവ എന്ന ചിത്രം പറയുന്നത്. പ്രാവുകളെ ജീവനേക്കാള്‍ ഏറെ സ്‌നേഹിക്കുന്ന ഇര്‍ഷാദ് , ഹസീബ് എന്നീ സുഹൃത്തുക്കളെ ചുറ്റിപറ്റി മട്ടേഞ്ചേരിയിലെ നിരവധി ജീവിതങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ഒമ്പതില്‍നിന്ന് ജയിച്ച് പത്തിലേക്ക് പോകാനിരിക്കുന്ന ഇര്‍ഷാദെന്ന ഇച്ചാപ്പിക്കും ഹസീബിനും പക്ഷേ സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ല. ഇപ്പാച്ചിയുടെ വീടിന് മുകളിലുള്ള കൂട്ടില്‍ വളര്‍ത്തുന്ന പ്രാവുകള്‍ക്കൊപ്പം സമയം ചിലവിടാനാണ് ഇരുവര്‍ക്കും ഇഷ്ടം. അതിനിടയില്‍ മട്ടാഞ്ചേരിയില്‍ നടക്കുന്ന പ്രാവുവളര്‍ത്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇരുവരും തയ്യാറെടുക്കുന്നു. ഇതാണ് ചിത്രത്തിന്റെ കഥ.
ഇര്‍ഷാദിന്റെ ഇക്കയായി ഷൈന്‍ നിഗവും, വാപ്പയായി സിദ്ധിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കു പുറമെ ഏറെ പ്രധാന്യമുള്ള കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ എത്തുന്നു. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ആഷിക് അബു, സൗബിന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ശ്രിന്ദ, ഗ്രിഗറി ജേക്കബ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിച്ചത്. പറവയിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മുന്നില്‍ ജീവിക്കുകയായിരുന്നു.
** Note :
കുറിപ്പ്: പറവ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.