തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പതിനെട്ടാം പടി. മമ്മൂട്ടി നായകസമാനമായ അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി പ്രഫസറായ ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് ചലച്ചിത്ര താരം ആര്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രിയാമണി,അഹാന കൃഷ്ണ,മനോജ് കെ ജയന്‍,മണിയന്‍ പിള്ള രാജു,ലാലു അലക്‌സ്,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനു പുറമെ നൂറോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് ചിത്രമൊക്കിയിരിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രം വിദ്യാഭ്യാസ രംഗത്തെ കീഴ് വഴക്കങ്ങളെ കുറിച്ച് പുതിയ ദിശ ബോധം നല്‍കാനാണ് ശ്രമിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസം ക്ലാസ്മുറികളില്‍ നിന്നല്ല, പുറത്തുള്ള സമൂഹത്തില്‍ നിന്നുമാണ് തുടങ്ങുന്നതെന്ന കഥാതന്തുവാണ് ചിത്രം മുന്നോട്ടും വെക്കുന്നത്.
ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന് ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കേച്ച കംബക്ഡിയാണ് ആക്ഷനൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയത്.
** Note :
കുറിപ്പ്: പതിനെട്ടാം പടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.